കോഴിക്കോട്:ഫറോക്ക് ഐഒസി ഗേറ്റിനു സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി ശശികുമാറിന്റെ മകൻ അക്ഷയ് കുമാർ (15) ആണു മരിച്ചത്. ഫറോക്ക് ഗവഗണപത് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കോയമ്പത്തൂർ മംഗ്ലൂരു ട്രെയിൻ ഇടിച്ചാണ് അപകടം. മാതാവ്: ഷൈമ.