'കോണും കോബും' : യുഎസില്‍ ഇപ്പോള്‍ രണ്ട് ടര്‍ക്കികോഴികളാണ് താരം

Update: 2020-11-25 07:07 GMT

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ട്രംപ് പടിയിറങ്ങുന്നതും ബൈഡന്‍ അധികാരത്തിലേറുന്നതും ചര്‍ച്ച ചെയ്യപ്പെടുന്ന യുഎസില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് രണ്ട് ടര്‍ക്കിക്കോഴികളാണ്. കോണ്‍, കോബ് എന്നീ പേരുകളുള്ള ഈ കോഴികള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ വരെ എത്തി. നൂറ്റാണ്ടുകളായി യുഎസില്‍ പ്രചാരത്തിലുള്ള 'താങ്ക്‌സ് ഗിവിങ്' ആചാരത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റിന് സമ്മാനിക്കപ്പെട്ടവയാണ് കോണും കോബും.

'താങ്ക്‌സ് ഗിവിങ്' ആഘോഷത്തിലെ പ്രധാന വിഭവം നന്നായി പൊരിച്ച മുഴുവന്‍ ടര്‍ക്കിക്കോഴിയാണ്. 1863ല്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണാണ് താങ്ക്‌സ് ഗിവിംഗ് ദേശീയ അവധിദിനമായി പ്രഖ്യാപിച്ചത്. വിളവെടുപ്പുത്സവമായാണ് അമേരിക്കയും കാനഡയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഈ ദിവസം ആഘോഷിക്കുന്നത്. 1947ല്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്റെ കാലത്താണ് നാഷണല്‍ ടര്‍ക്കി അസോസിയേഷന്‍ യുഎസ് പ്രസിഡന്റിന് 'താങ്ക്‌സ് ഗിവിങ്' ആഘോഷത്തിനായി ടര്‍ക്കിക്കോഴികളെ സമ്മാനിക്കാന്‍ തുടങ്ങിയത്. പിന്നീട് എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിച്ചു.

ഈ വര്‍ഷം രണ്ടു ടര്‍ക്കിക്കോഴികളെയാണ് യുഎസ് പ്രസിഡന്റിന് സമ്മാനിച്ചത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും എന്നതു നോക്കി ഒന്നിനെ വെറുതെവിടാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ രണ്ടിനെയും വെറുതെവിടാന്‍ ട്രംപിന്റെ മകന്‍ ടാഡ് അപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ പഞ്ചനക്ഷത്ര സൗകര്യംങ്ങളും പരിചരിക്കാന്‍ ഉദ്യോഗസ്ഥരുമായി രാജകീയ ജീവിതത്തിലാണ് രണ്ട് കോഴികളും. ഇനി ജീവിത കാലം മുഴുവന്‍ വിര്‍ജിനിയയിലെ ഫാമില്‍ സസുഖം കഴിയാം.

Tags:    

Similar News