കൊറോണ: കേരളത്തെ മാതൃകയാക്കണമെന്ന് എ.എം ആരിഫ് എം.പി. ലോക്‌സഭയില്‍
കൊറോണയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടാണ് ആരിഫ് ഇക്കാര്യം ആവശ്യപ്പെട്ടത്
ന്യൂഡല്‍ഹി: കേരളം കൊറോണയെ പ്രതിരോധിച്ച രീതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.എം ആരിഫ് എം.പി. ലോക്‌സഭയില്‍ കൊറോണയെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടാണ് ആരിഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനയില്‍ നിന്ന് മൂന്ന് പേരാണ് കൊറോണ ബാധിതരായി കേരളത്തില്‍ എത്തിയതെന്നും ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുകയും രോഗം ഭേദമാക്കുകയും ചെയ്ത സംസ്ഥാനത്തെ ലോക ആരോഗ്യ സംഘടനയും യു. എന്നും അനുമോദിച്ചിട്ടുണ്ടെന്നും ചര്‍ച്ചയില്‍ എം.പി സൂചിപ്പിച്ചു.