കൊവിഡ് 19: പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് ശ്രീലങ്ക തിരഞ്ഞെടുപ്പ് കമ്മീഷന്‍
20 പേര്‍ക്കെങ്കിലും കൊവിഡ് 19 ബാധിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
കൊളംബൊ: ശ്രീലങ്കയില്‍ പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മഹിന്ദ ദേശപ്രിയ. മാറ്റിവയ്‌ക്കേണ്ടതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പിലെയും തിരഞ്ഞെടുപ്പ് കമ്മീഷനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മഹിന്ദയുടെ പ്രതികരണം. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് തങ്ങളെ അറിയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഏപ്രില്‍ 25 ന് നടക്കേണ്ട തിരഞ്ഞെടുപ്പ് ആ സമയത്തുതന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 പേര്‍ക്കെങ്കിലും കൊവിഡ് 19 ബാധിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ജനങ്ങള്‍ അതിയായ സമ്മര്‍ദ്ദത്തിലാണ്. ഇത്തരമൊരു സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്ന് മുന്‍ എംപി അതുരലിയെ രത്‌ന തേര അഭിപ്രായപ്പെട്ടു.