ആലുവ ബൈപാസില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Update: 2023-07-12 13:22 GMT

ആലുവ: ബൈപാസ് ജങ്ഷനില്‍ സിഗ്‌നല്‍ കാത്ത് കിടന്ന കാറിന് പുറകില്‍ അമിതവേഗതയിലെത്തിയ ടാങ്കര്‍ ലോറി ഇടിച്ച് കാര്‍ യാത്രക്കാരായരണ്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട് ചന്തമംഗലം സന്ധ്യാ മന്‍ഗണി വീട്ടില്‍ കുമാരന്റെ മകന്‍ ആഷില്‍കുമാര്‍(31), ഭാര്യ മൈതിലി(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ഇവരുടെ കാറിന്റെ മുന്നില്‍ സിഗ്‌നല്‍ കാത്ത് നില്‍ക്കുകയായിരുന്ന ബസ്സിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. പറവൂര്‍ കവല സെമിനാരി പടിയില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഒരാള്‍ക്കും പരിക്കേറ്റു. സ്‌കൂട്ടറില്‍ ഓട്ടോറിക്ഷ ഇടിച്ച് തുറവൂര്‍ പുതുശ്ശേരി വീട്ടില്‍ കുര്യാക്കോസിന്റെ മകന്‍ സ്റ്റിജോ(34)യ്ക്കാണ് പരിക്കേറ്റത്. ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ കടന്നുകളഞ്ഞു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News