ലഖ്‌നോ: അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് താല്‍ക്കാലികമായ അടച്ചു. ജൂലൈ 19 വരെയാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ജൂലൈ 15ാം തിയ്യതി മുതല്‍ ഞായറാഴ്ച വരെ ലഖ്‌നോ ബെഞ്ചില്‍ ഒരു തരത്തിലുള്ള പ്രവൃത്തിയും നടക്കുകയില്ലെന്നും ഈ ദിവസത്തിനുള്ളില്‍ ഹെക്കോടതിയും പരിസരവും അണുവിമുക്തമാക്കുമെന്നും ഹൈക്കോടതി വൃത്തങ്ങള്‍ അറിയിച്ചു.