കൊവിഡ് വാക്‌സിന്‍: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറൊപ്പിട്ടു

2020 അവസാനിക്കുന്നതിന് മുമ്പ് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതിനാണ് കരാര്‍ ഒപ്പിട്ടത്.

Update: 2020-06-13 18:47 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നൂറുകോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് തങ്ങളുടെ കമ്പനി ആസ്ട്ര സെനേക്കയുമായി കരാര്‍ ഒപ്പിട്ടതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒയും ഉടമയുമായ അദര്‍ പൂനവല്ല അറിയിച്ചു. 2020 അവസാനിക്കുന്നതിന് മുമ്പ് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുന്നതിനാണ് കരാര്‍ ഒപ്പിട്ടത്. അതോടൊപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


'ഈ വാക്‌സിന്‍ ഇന്ത്യയെക്കാളും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സന്തോഷിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, ആഗോളതലത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും വിതരണത്തിലും എസ്ഐഐ കാര്യമായ കഴിവ് വളര്‍ത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ വാക്‌സിന്‍ ന്യായമായും തുല്യമായും വിതരണം ചെയ്യുന്നത് ഉറപ്പാക്കാന്‍ ആസ്ട്ര സെനേക്കയുമായി ചേര്‍ന്ന് യോജിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Tags:    

Similar News