കല്‍പ്പറ്റ: വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി. മേപ്പാടി പുതുക്കുഴി വീട്ടില്‍ മൈമൂന (62) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികില്‍സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കടുത്ത ശ്വാസതടസ്സവും അനുഭവപ്പെട്ടു. സെപ്റ്റംബര്‍ 13 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു.