കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷന്‍ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി.
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനു പ്രധാന കാരണം അഞ്ച് സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് രോഗബാധയാണെന്നും കത്തില്‍പറയുന്നു.
തമിഴ്‌നാട്, കേരളം, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്.
രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള നടപടികള്‍കൊക്കൊളളണമെന്നും രാജേഷ് ഭൂഷന്‍ അയച്ച കത്തില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും വകുപ്പ് സെക്രട്ടറി വാഗ്ദാനം ചെയ്തു.
ജൂണ്‍ മാസത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.