കൊവിഡ്: തിക്കോടി, ചിങ്ങപുരം മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 91 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരുടെ പരിശോധന നടത്തിയത്.

Update: 2020-07-24 16:00 GMT

പയ്യോളി: തിക്കോടി, ചിങ്ങപുരം മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 91 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. വിദേശത്ത് നിന്ന് എത്തി ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച തിക്കോടി സ്വദേശിയുടേയും കുട്ടോത്ത് നിന്നും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുടേയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഫലമാണ് നെഗറ്റീവായത്. മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരുടെ പരിശോധന നടത്തിയത്.

കഴിഞ്ഞ 22 നാണ് സാമൂഹിക വ്യാപന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 91 പേരുടെ സ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. തിക്കോടി, ചിങ്ങപുരം സ്വദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കോറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തിക്കോടി സ്വദേശി സന്ദര്‍ശിച്ച പയ്യോളിയിലെ മത്സ്യ മാര്‍ക്കറ്റടക്കമുള്ള അഞ്ച് സ്ഥാപനങ്ങള്‍ ആരോഗ്യ വിഭാഗം ഒരാഴ്ചത്തേക്ക് അടപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ ജോലി ചെയ്തവരടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിക്കോടി പഞ്ചായത്തില്‍ ഭാഗിക ലോക്ക് ഡൗണും പ്രഖ്യാപിച്ചിരുന്നു.




Tags:    

Similar News