ഡല്‍ഹിയില്‍ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു
ട്രാഫിക് പോലിസില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ട്രാഫിക് പോലിസില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥന് രോഗബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
അതേസമയം, നഗരത്തിന് പുറത്ത് ഗ്രാമീണമേഖലകളിലും കൊവിഡ് രോഗവ്യാപനം ശക്തമായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഗ്രാമീണമേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. നജാഫ്ഗഡിലെ ദീന്‍പൂര്‍ ഗ്രാമത്തില്‍ മൂന്നു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നേരത്തെ കൊവിഡ് ബാധ സ്ഥീരീകരിച്ച മുന്‍സിപ്പില്‍ കൗണ്‍സിലറിന്റെ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ഒരു കിലോ മീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.