ഒളിംപിക്‌സ് നടത്തരുത്, പുതിയ കൊവിഡ് വകഭേദത്തിന് കാരണമാകും; ജപ്പാനിലെ ഡോക്ടര്‍മാര്‍

കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിംപിക്‌സില്‍ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു.

Update: 2021-05-27 14:06 GMT

ടോക്യോ: ഒളിംപിക്‌സ് നടത്തരുതെന്നും അത് പുതിയ കൊവിഡ് വകഭേദത്തിന് കാരണമാകുമെന്നും ജപ്പാനിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ടോക്യോവില്‍ നടത്താനിരുന്ന ഒളിംപിക്‌സ് കൊവിഡ് ബാധയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ഒളിംപിക്‌സ് നടത്തിയാല്‍ അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒളിംപിക്‌സിന് ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകള്‍ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയില്‍ പല കൊവിഡ് വകഭേദങ്ങള്‍ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കും. അതിന് ഒളിംപിക്‌സ് വകഭേദം എന്നാവും പേര്. അത് വലിയ ദുരന്തമായിരിക്കും. 100 വര്‍ഷം വരെ അതിന്റെ പേരില്‍ നമ്മള്‍ പഴി കേള്‍ക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിംപിക്‌സില്‍ നിന്ന് ഉത്തര കൊറിയ പിന്മാറിയിരുന്നു. ഒളിംപിക്‌സ്ന ടത്തുകയാണെങ്കില്‍ തന്നെ വിദേശ കാണികളെ വിലക്കാനാണ് ജപ്പാന്‍ തീരുമാനിച്ചത്. വിദേശ കാണികള്‍ ഒളിംപിക്‌സിനെത്തിയാല്‍ കൊവിഡ് വ്യാപന ഭീഷണി വര്‍ധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം.

Tags:    

Similar News