ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരമത്തിന്റെ മുന്നോടിയായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്‍ പദ്ധതി നേരിട്ട് വിലയിരുത്താന്‍ ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഡല്‍ഹി ഗുരു തേഗ് ബഹാദൂര്‍ ആശുപത്രിയില്‍ നേരിട്ടെത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശനിയാഴ്ചയാണ് ഡ്രൈ റണ്‍ നടക്കുന്നത്.
കൊവിഡ് വാക്‌സിന്‍ ഇന്‍ലിജന്റ് നെറ്റ് വര്‍ക്ക് കൊവിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അവലോകനം ചെയ്യുന്നതിന്റെ ഭാഗമാണ് ഡ്രൈ റണ്‍. ഡ്രൈ റണ്‍ വഴി കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് നേരിടാവുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ മൂന്നിടങ്ങളിലാണ് നടക്കുന്നത്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലും വെങ്കിടേശ്വര ആശുപത്രിയിലും ദാരിയാഗഞ്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിലും.
രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും ഡ്രൈ റണ്‍ പദ്ധതിയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഹൈദരാബാദില്‍ ഡ്രൈ റണ്‍ പദ്ധതി നടക്കുന്നത് നാമ്പള്ളി ഏരിയ ഹോസ്പ്പിറ്റലാണ്. മഹാരാഷ്ട്രയില്‍ പൂനയെലി ജില്ലാ ആശുപത്രിയില്‍.
ആദ്യ ഘട്ട ഡ്രൈറണ്‍ പദ്ധതി ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലായി ഡിസംബര്‍ 28-29 തിയ്യതികളിലാണ് നടന്നത്.