വയോധികയെ സംരക്ഷിച്ചില്ല: മാതാവിന്റെ പരാതിയില്‍ മരുമകളുടെ പേരില്‍ മാള പോലിസ് കേസെടുത്തു

Update: 2022-06-10 12:35 GMT

മാള: മാതാവിനെ സംരക്ഷിച്ചില്ലെന്ന പരാതിയില്‍ മരുമകളുടെ പേരില്‍ മാള പോലിസ് കേസെടുത്തു. അറുപത്തിയഞ്ച് വയസ്സുകാരിയായ അമ്പഴക്കാട് കണ്ണമ്പുഴ റോസക്കുട്ടിയുടെ പരാതിയിലാണ് കേസ്. റോസക്കുട്ടിയുടെ മകന്‍ വര്‍ഗീസ് നേരത്തെ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയാണ് കേസ്. ഭര്‍തൃമാതാവിനെ ഭക്ഷണം നല്‍കാതെ മുറിയില്‍ അടച്ചിട്ടുവെന്ന് മരുമകള്‍ക്കെതിരേ പരാതി നിലവിലുണ്ട്.

കഴിഞ്ഞ ദിവസം മാള ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയതിനുശേഷം താന്‍ അനുഭവിക്കുന്ന ദുരിതകങ്ങള്‍ വിവരിച്ച് പോലിസില്‍ പരാതിപ്പെട്ടിരുന്നു. വയോധികയായ അമ്മയെ സംരക്ഷിക്കാത്തതിനെതിരേയാണ് മരുമകള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. ബന്ധുവായ ഓട്ടോഡ്രൈവറാണ് റോസക്കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.

Similar News