സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍

Update: 2021-02-02 11:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രക്ഷിതാക്കള്‍ക്ക് ഈ കൂപ്പണ്‍ വീടിനടുത്തുള്ള സപ്ലൈക്കോയില്‍ നിന്ന് നല്‍കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം. സ്‌കൂള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പണ്‍ നിലവില്‍ ഉണ്ടാവുക. ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങി. എല്‍പി വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും യു പി വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടെ ഭക്ഷണ കൂപ്പണുമാണ് നല്‍കുന്നത്.

2020 ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്യാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊറോണ സര്‍വൈവല്‍ ഭക്ഷ്യക്കിറ്റുകളുടെ തയ്യാറാക്കലും വിതരണവുമുള്ളതിനാല്‍ ഈ കിറ്റുകള്‍കൂടി തയ്യാറാക്കി വിദ്യാലയങ്ങളിലെത്തിച്ചുനല്‍കാനാവില്ലെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചതിനാല്‍ മുടങ്ങുകയായിരുന്നു.





Similar News