പത്തനംതിട്ടയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം

Update: 2023-01-01 09:54 GMT

പത്തനംതിട്ട : പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് പരാതി. മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു വിരുന്ന്. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്. ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്. എന്നാൽ അതേ ദിവസം മറ്റു സ്ഥലങ്ങളിൽ കൊടുത്ത ഭക്ഷണത്തെ കുറിച്ച് പരാതികൾ ഇല്ലെന്നു കാറ്ററിംഗ് സ്ഥാപനം പ്രതികരിച്ചു. 

Similar News