യോഗിയുടെ 'മോദി കി സേന': തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും- മുന്‍നാവികസേനാ മേധാവി

Update: 2019-04-02 10:08 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മോദി കി സേനയെന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് നാവികസേന മുന്‍ മേധാവി എല്‍ രാംദാസ്.

രാജ്യത്തിന്റെ സൈനികവിഭാഗം ഒരു വ്യക്തിയുടേയും സ്വകാര്യസ്വത്തല്ലെന്നും യോഗിയുടെ പ്രസ്താവന മുന്‍സൈനികരേയും സേനയിലുള്ളവരേയും അസ്വസ്ഥരാക്കിയിരിക്കുകയാണെന്നും രാംദാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് അധികാരമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ അഞ്ചുകൊല്ലമായി ദേശീയതയേയും സൈന്യത്തേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന വിധത്തിലുള്ള പ്രസ്താവനകളാണ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിനാല്‍ യോഗിയുടെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്നും മറ്റൊരു മുന്‍ സൈനിക മേധാവി റിട്ട. ലഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ് പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ സൈന്യത്തെ രാഷ്ട്രീയവല്‍കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar News