വൈത്തിരിയില്‍ എംഡിഎംഎയുമായി നാലു യുവാക്കള്‍ പിടിയില്‍

Update: 2022-01-26 09:21 GMT

വൈത്തിരി; വയനാട് വൈത്തിരിയില്‍ എംഡിഎംഎയുമായി നാലു യുവാക്കള്‍ പിടിയിലായി. പഴയ വൈത്തിരി ചാരിറ്റിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഹോംസ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

വൈത്തിരി പന്ത്രണ്ടാം ബ്രിഡ്ജ് കരുമങ്കന്‍ പ്രജോഷ് വര്‍ഗ്ഗീസ് (37), വൈത്തിരി ചാരിറ്റി ചിറക്കല്‍ ഷഫീഖ് (26), കോഴിക്കോട് പന്നിയങ്കര പുളിക്കല്‍ പാടം സി.പി ഹൗസില്‍ സി.പി റഷീദ്(34), കോഴിക്കോട് കല്ലായി രാമന്‍കുളങ്ങര ആര്‍.കെ ഹൗസില്‍ ആര്‍.കെ ജംഷീര്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 40,000 രൂപയോളം വിലവരുന്ന 2.14 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഡിവൈഎസ്പി എം.ഡി സുനില്‍, വൈത്തിരി പോലിസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Similar News