ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്

Update: 2024-10-22 07:20 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. വീട്ടില്‍ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം.അപകടത്തില്‍ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ബ്രിഗേഡ് സംഘവും പോലിസും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News