കൊറോണ വൈറസ് വ്യാപനം കണ്ടെത്താന്‍ ആപ്പുമായി ജര്‍മനി
ഇത് കൊറോണ ടെസ്റ്റിന് പകരമായുള്ള സംവിധാനമല്ലെന്ന് ജര്‍മ്മനി വെളിപ്പെടുത്തി.
ബെര്‍ലിന്‍: കൊറോണ രോഗവ്യാപനം ഭീഷണിയായ സാഹചര്യത്തില്‍ അത് കണ്ടെത്താനുള്ള ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നു ജര്‍മനി. പ്രത്യേക തരത്തില്‍ വികസിപ്പിച്ചെടുത്ത ആപ്, ഫോണിലോ സ്മാര്‍ട്ട് വാച്ചിലോ പിടിപ്പിക്കാം. അതുവഴി പരിശോധനാ ഏജന്‍സിക്ക് ആപ് ഉപയോഗിക്കുന്ന വ്യക്തിയുടെ ബിപി, വയസ്സ്, ആണാണോ പെണ്ണാണോ എന്ന വിവരം, ഹൃദയമിടിപ്പിന്റെ വേഗത, ശരീരത്തിന്റെ ഊഷ്മാവ് തുടങ്ങിയവയൊക്കെ പിടിച്ചെടുത്ത് കണ്‍ട്രോള്‍ സെന്ററിലേക്ക് അയക്കാനാവും.
എന്നാല്‍ ഇത് കൊറോണ ടെസ്റ്റിന് പകരമായുള്ള സംവിധാനമല്ലെന്നും ജര്‍മ്മനി.