കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കണ്ണാടിപ്പറമ്പ് കീറ്റുകണ്ടി ത്വാഹയില്‍ നിന്നാണ് 611 ഗ്രാം സ്വര്‍ണം പിടികൂടിയത്
കണ്ണാടിപ്പറമ്പ്: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.കണ്ണാടിപ്പറമ്പ് സ്വദേശിയില്‍ നിന്ന് 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കണ്ണാടിപ്പറമ്പ് കീറ്റുകണ്ടി ത്വാഹയില്‍ നിന്നാണ് 611 ഗ്രാം സ്വര്‍ണം പിടികൂടിയത്. രാവിലെ 4.30 നുള്ള ഷാര്‍ജ വിമാനത്തിലെത്തിയതായിരുന്നു ഇയാള്‍. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സുപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന്, ഇന്‍സ്പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, മനോജ് കുമാര്‍, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍മാരായ സിവി ശശീന്ദ്രന്, എംവി വല്‍സല തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.