സാന്ത്വന സ്പര്‍ശം അദാലത്തിന് തൃശൂരില്‍ തുടക്കമായി

Update: 2021-02-01 10:24 GMT

തൃശ്ശൂര്‍: പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്ന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം അദാലത്തിന് തൃശ്ശൂരില്‍ തുടക്കമായി. ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ രാജന്‍ എന്നിവരാണ് ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നത്.

ആദ്യ ദിനം തൃശ്ശൂര്‍ താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍, ജില്ലാ സപ്‌ളൈ ഓഫീസര്‍, പഞ്ചായത്ത് ഡയറക്ടര്‍, സാമൂഹ്യ നീതി ഓഫീസര്‍ എന്നിവരുള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘമാണ് പരാതികള്‍ പരിഹരിക്കുന്നത്. പ്രളയം, ലൈഫ് മിഷന്‍ എന്നിവ സംബന്ധിച്ച പരാതികള്‍ ഈ അദാലത്തില്‍ സ്വീകരിക്കില്ല. അവയ്ക്ക് പ്രത്യേക അദാലത്ത് പിന്നീട് നടത്തും.




Similar News