നയപ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; കേരള നിയമസഭാ ചരിത്രത്തിലാദ്യം
അര്‍ഹതപ്പെട്ട ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവെയ്ക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തരവരുമാനവും കൂട്ടി പിടിച്ചുനിന്നു. കേന്ദ്രനടപടിയില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ വിശദമാക്കി.
തിരുവനന്തപുരം: നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടിറങ്ങിയത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇരുവരും കൈ കൊടുത്തില്ല. പൂച്ചെണ്ട് മാത്രം കൈമാറുകയാണ് ഉണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കാനും ഗവര്‍ണര്‍ തയ്യാറായില്ല. പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ അതിശയകരമായ നേട്ടങ്ങള്‍ക്ക് വെല്ലുവിളിയായത് കേന്ദ്രസര്‍ക്കാരാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ഫെഡറല്‍ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീം കോടതിയെ സമീപിക്കാന്‍ വരെ നിര്‍ബന്ധിതരായി. കേന്ദ്രനിലപാടില്‍ അടിയന്തര പുനപരിശോധന വേണം. അര്‍ഹതപ്പെട്ട ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവെയ്ക്കുന്നു. കേന്ദ്രനടപടിയില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ വിശദമാക്കി.