'എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ സര്‍ക്കാര്‍ നയം, കൊവിഡ് മരണനിരക്ക് കുറയ്ക്കാനായത് നേട്ടം' നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: നിമയസഭയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടരും. കൊവിഡ് രോഗപ്രതിരോധം സര്‍ക്കാരിന്റെ പ്രഥമ പരിഗണനവിഷമാണ്. അതുകൊണ്ട് തന്നെ ആരോഗ്യമേഖലക്ക് മുന്തിയ പരിഗണന നല്‍കും. കൊവിഡ് വാക്‌സിനായി 1000 രൂപ അധികമായി നീക്കിവക്കേണ്ടിവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള വിഭാഗങ്ങളുടെ ക്ഷേമവും ശാക്തീകരണവും സര്‍ക്കാരിന് പ്രധാനമാണ്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കും. കൊവിഡ് കാലത്ത് ഏറ്റവും മെച്ചപ്പെട്ട് ചികില്‍സ-പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍്ക്കാര്‍ നടത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമം നടത്തും. കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളും പദ്ധതികളും ജനങ്ങള്‍ക്ക് താങ്ങായി. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. 5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ഐടി, സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ക്ക് മുന്തിയ പരിഗണന നല്‍കും.
കഴിഞ്ഞ ജനുവരിയില്‍ ഈ സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇക്കുറിയും.