ഭീമ കൊറേഗാവ് ദിനത്തില്‍ തടവുകാരെ മോചിപ്പക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ്ടാഗ് കാമ്പയിന്‍
തിരുവനന്തപുരം: എല്‍ഗാര്‍ പരിഷത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് തടവിലായ 16 പേരുടെ മോചനമാവശ്യപ്പെട്ട് ജനുവരി ഒന്നിന് സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം. റിലീസ്ദിപൊയറ്റ്, റിലീസ്ബികെ16, റിലീസ്ആള്‍പൊളിറ്റിക്കല്‍പ്രിസണേഴ്‌സ് തുടങ്ങിയ ഹാഷ് ടാഗിലാണ് പ്രചാരണം നടക്കുന്നത്.
കവികള്‍, ബുദ്ധിജീവികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, പത്രാധിപര്‍, രാഷ്ട്രീയ, ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ 16 പേര് ജയിലിലാണെന്നും അവരെ മോചിപ്പിച്ചകണമെന്നുമാണ് ആവശ്യം. അറസ്റ്റിലായവരെ മോചിപ്പിക്കാവാവശ്യപ്പെടുന്ന പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളിലെ വാളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതിഷേധിക്കുന്നത്.
എല്‍ഗാര്‍ പരിഷദ് ഷാനിവാര്‍ വാഡയില്‍ ഡിസംബര്‍ 31, 2017 ന് നടത്തിയ പരിപാടിയാണ് പിറ്റേ ദിവസം ഭീമ കൊറോഗാവില്‍ സംഘര്‍ഷത്തിന് കാരണമായതെന്നാണ് സര്‍ക്കാര്‍ ആരോപണം. അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ശോമ സെന്‍, സുരേന്ദ്ര ഗാദ്‌ലിംങ്ങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നീ ആക്ടിവിസ്റ്റുകളെ 2018 ജൂണില്‍ പുനെ പൊലീസ് അറസ്റ്റു ചെയ്തു. 2018 ആഗസ്തില്‍ ഗൗതം നാവ്‌ലഖ, അരുണ്‍ ഫെറൈറ, വെറോണ്‍ ഗോണ്‍സാല്‍വെസ്, സുധ ഭരദ്വാജ്, വരവര റാവു എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് ആനന്ദ് തെല്‍തുംബ്‌ഡെയും സ്റ്റാന്‍സ്വാമിയും അറസ്റ്റിലായി. ഇവര്‍ക്ക് നിരോധിത സംഘടനായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നും പോലിസ് ആരോപിക്കുന്നു.
ദലിതരും മറാത്തികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ദലിതര്‍ വിജയിച്ചതിന്റെ 200ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് 2018 ജനുവരി ഒന്നിനു പൂനെ ജില്ലയിലെ ഭീമാ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ചത്.
ജനകീയ മനുഷ്യാവകാശപ്രസ്ഥാനമാണ് കേരളത്തില്‍ കാമ്പയിന് നേതൃത്വം നല്‍കുന്നത്.