തേജസ്വി സൂര്യ എംപിയുടെ വിദ്വേഷ പ്രസ്താവന; ദേശീയ യൂത്ത് ലീഗ് ബാംഗ്ലൂര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി

കൊവിഡ് മഹാമാരിക്കെതിരേ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ട അവസരത്തില്‍ ചികിത്സാ കേന്ദ്രത്തിലെത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മതം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുന്ന എംപി ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെടുന്നു.

Update: 2021-05-08 11:20 GMT

ബംഗളൂരു: ബംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ കോവിഡ് വാര്‍റൂമിലെത്തി വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് തേജസ്വി സൂര്യ എംപിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു, ട്രഷറര്‍ മുഹമ്മദ് യൂനുസ് കര്‍ണാടകയില്‍ നിന്നുള്ള ദേശീയ സെക്രട്ടറി ഉമര്‍ ഫാറൂഖ് ഇനാംദാര്‍ എന്നിവര്‍ സംയുക്തമായാണ് ബംഗളൂരു സിറ്റി പോലിസ് കമ്മീഷണര്‍ കമല്‍ പന്തിന് പരാതി നല്‍കിയത്.

കൊവിഡ് മഹാമാരിക്കെതിരേ രാജ്യം ഒറ്റക്കെട്ടായി പൊരുതേണ്ട അവസരത്തില്‍ ചികിത്സാ കേന്ദ്രത്തിലെത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മതം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുന്ന എംപി ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News