ഹെവന്‍സ് പാലിയേറ്റീവ് സെന്റര്‍ ഉദ്ഘാടനംചെയ്തു

Update: 2021-04-10 15:28 GMT
മാള: മാള ഹെവന്‍സ് പാലിയേറ്റീവ് സെന്റര്‍ ഉദ്ഘാടനം നടന്‍ വിനോദ് കോവൂര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ നഹാസ് മാള അദ്ധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ രക്ഷാധികാരി മുനീര്‍ വരന്തരപ്പിള്ളി ഹെവന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തു. ഷഫീര്‍ കാരുമാത്ര പദ്ധതി വിശദീകരിച്ചു. ടി എ മുഹമ്മദ് മൗലവി ഹോം കെയര്‍ താക്കോല്‍ കൈമാറ്റം നടത്തി.


2014 മാര്‍ച്ച് 24 ന് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്ന മാളപള്ളിപ്പുറത്തെ കളത്തിപ്പറമ്പില്‍ വീട്ടിലാണ് ഹെവന്‍സ് വില്ലേജ് പ്രവര്‍ത്തിക്കുന്നത്. വീട്ടമ്മയായ നബീസയെന്ന മദ്ധ്യവയസ്‌കയേയും അവരുടെ മരുമകളേയും അതിദാരുണമായി കൊലയാളി കൊലപെടുത്തിയിരുന്നു. മറ്റൊരു മരുമകള്‍ നൂര്‍ജ്ജഹാനെയും രണ്ട് കുട്ടികളേയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.നീണ്ട നാളുകളുടെ ചികിത്സക്ക് ശേഷമാണ് നൂര്‍ജ്ജഹാന്‍ സാധാരണ നില കൈവരിച്ചത്. പ്രവാസികളായ ഇവരുടെ മക്കളായ അഷറഫ്, നൗഷാദ് എന്നിവര്‍ പിന്നീട് വീടും പുരയിടവും സൗജന്യമായി മാളയിലെ ഒരു സംഘടനക്ക് കൈമാറുകയായിരുന്നു.


101 മാതാക്കളുടെ പേരിലുള്ള ഫണ്ട് അബ്ദു ഉള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു. നൂര്‍ജ്ജഹാന്‍ നൗഷാദ് ചാരിറ്റി ബോക്‌സ് വിതരണം ഉദ്ഘാടനം ചെയ്തതു. വെബ്‌സൈറ്റ് ലിറ്റില്‍ സയന്റിസ്റ്റ് സെബീല്‍ ബഷീര്‍ തുറന്നു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, ഗ്രാമപഞ്ചായത്തംഗം വര്‍ഗ്ഗീസ് കാഞ്ഞുത്തറ, ബ്ലോക്ക് പഞ്ചായത്തംഗം എ എ അഷറഫ്, രാജു ഡേവീസ് പെരേപാടന്‍, കെ എ സദറുദ്ദീന്‍, കെ എം നാസര്‍,കെ പി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News