ഇന്ത്യക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇംറാൻ ഖാന്
കശ്മീരിലെ ഇന്ത്യയുടെ നടപടിമൂലം 20 കോടി മുസ് ലിംകൾ തീവ്രവാദത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പാകിസ്താൻ. ഇന്ത്യ-പാക് വിഷയത്തില്‍ അമേരിക്കയും റഷ്യയും ചൈനയും ഇടപെടണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സ്ഫോടനാത്മകമാണെന്നും പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു.കശ്മീർ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് കശ്മീരിൽ നടക്കുന്നതെന്നും ഇംറാൻ ഖാൻ ആരോപിച്ചു. ഇന്ത്യയുടെ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെടുന്നില്ല. കാരണം വലിയ മാര്‍ക്കറ്റാണ് അവിടുത്തേത്. വ്യവസായത്തേക്കാള്‍ വലുതാണ് മനുഷ്യരെന്നും ഇംറാൻ ഖാൻ കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ ഇന്ത്യയുടെ നടപടിമൂലം 20 കോടി മുസ് ലിംകൾ തീവ്രവാദത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.