കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന വ്യാപാരികള്‍ക്ക് അഭിനന്ദനപത്രം നല്‍കാനൊരുങ്ങി കാസര്‍കോഡ് പോലിസ്

Update: 2021-08-25 02:00 GMT

കാസര്‍കോഡ്: വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വ്യാപാരികള്‍ക്ക് ജില്ലാ പോലിസ് അഭിനന്ദന പത്രം നല്‍കും. കൊറോണ കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ലോക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്.

പൊതുജനങ്ങള്‍ കുടുതലായി വ്യാപാര കേന്ദ്രങ്ങളിലെത്തുമ്പോള്‍ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കുന്ന വ്യാപാരികളെയാണ് അഭിനന്ദിക്കുക. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

Tags:    

Similar News