പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി

Update: 2021-02-03 09:58 GMT

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. ജനുവരി മാസം അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് നീട്ടിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

അതേസമയം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തിരുമാനിച്ചു. കൊവിഡ് കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പരിഗണിച്ച് ആരോഗ്യ വകുപ്പിലെ ശമ്പള പരിഷ്‌കരണം അതേപടി നടപ്പാക്കാനും തീരുമാനമെടുത്തു. ശമ്പള പരിഷ്‌ക്കരണ കമ്മിഷന്‍ റിപോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സെക്രട്ടറി തല സമിതിയെയും നിയോഗിച്ചു.




Similar News