രാജ്യാന്തര അവയവക്കടത്ത് കേസ്; നിര്‍ണായക നീക്കവുമായി പോലിസ്, അന്വേഷണ സംഘം ഹൈദരാബാദില്‍

Update: 2024-05-30 05:59 GMT

കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസുമായി ബന്ധപ്പെട്ട്് പോലിസ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസില്‍ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായാണ് ഇവിടെ തിരച്ചില്‍ നടത്തുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദില്‍ വെച്ചാണെന്നാണ് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് ഹൈദരാബാദിലെത്തി അന്വേഷണം നടത്തുന്നത്. ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ ബ്ലു കോര്‍ണര്‍ നോട്ടിസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.







Tags:    

Similar News