ബെംഗളൂരു: മലയാളി ലെഫ്റ്റ് വിങ്ങ് ബാക്ക് മുഹമ്മദ് സലാ ബെംഗളൂരു എഫ് സിയില്‍. പഞ്ചാബ് എഫ് സി താരമായിരുന്നു. രണ്ടു വര്‍ഷത്തെ കരാറില്‍ ആണ് സലാ ബെംഗളൂരു എഫ് സിയില്‍ എത്തുന്നത്. മുമ്പ് ശ്രീനിധി ഡെക്കാന്റെ താരമായിരുന്നു. രണ്ട് സീസണില്‍ ഗോകുലം കേരളക്കായി കളിച്ചിട്ടുണ്ട്. 27കാരനായ സലാഹ് കേരള പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മണിപ്പൂര്‍ സ്റ്റേറ്റ് ലീഗ് ക്ലബ്ബ് സഗോല്‍ബന്ദ് യുണൈറ്റഡിലും ഡി എസ് കെ ശിവജിയന്‍സിനു വേണ്ടിയും സലാ കളിച്ചിരുന്നു. മണിപ്പൂര്‍ സ്റ്റേറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ മലയാളി താരമായിരുന്നു.