ജിദ്ദ: സര്‍ഗചേതനയുടെ മഴവില്‍ വിതറിയ ഹൃദ്യമായ കലാപരിപാടികളോടെ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെപിഎസ്‌ജെ)യുടെ പതിനഞ്ചാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരും തിങ്ങിനിറഞ്ഞ വൈവിധ്യപൂര്‍ണമായ കലാസന്ധ്യയും സാംസ്‌കാരിക സമ്മേളനവും സിനിമ പിന്നണി ഗായകന്‍ അഫ്‌സല്‍ നയിച്ച ഗാനസന്ധ്യയുമായിരുന്നു മുഖ്യ ഇനങ്ങള്‍.
അഫ്‌സലിനൊപ്പം മീഡിയ വണ്‍ പതിനാലാം റാവു ഫെയിം ഹിബ അബ്ദുള്‍സലാമും ജിദ്ദയിലെ മറ്റു ഗായകരും പങ്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച ബാനി മാലിക്കിലുള്ള എലൈറ്റ് ഓഡിറ്റോറിയത്തില്‍ രാത്രി കൃത്യം ഒന്‍പതരയ്ക്ക് തുടങ്ങി വെള്ളി രാവിലെ രണ്ടര വരെ നടന്ന പരിപാടിയില്‍ ആയിരത്തില്‍പരം കാണികള്‍ ഉണ്ടായിരുന്നു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി പി മുഹമ്മദ് അലി പരിപാടി ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ ജിദ്ദയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുദര്‍ശന ബാബുവിനെയും ആതുരശുശ്രൂഷ രംഗത്തെ മികച്ച സംഭാവനക്കു മലയാളികളുടെ അഭിനമായ ജെഎന്‍എച്ച് ചെയര്‍മാന്‍ വി പി മുഹമ്മദ് അലിയെയും കെപിഎസ്‌ജെ ആദരിച്ചു.
രക്തദാന ക്യാമ്പുകള്‍ അടക്കം നാട്ടിലും ജിദ്ദയിലുമുള്ള അര്‍ഹരായ കൊല്ലം ജില്ലാ നിവാസികള്‍ക്ക് കെപിഎസ്‌ജെ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച ഉദ്ഘാടകന്‍, തുടര്‍ന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് അറിയിച്ചു.
പ്രസിഡന്റ് ഷാനവാസ് കൊല്ലം സാംസ്‌കാരിക ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് സ്വാഗതവും സംഘടനയുടെ 2019 2022 ഭരണസമിതി കാലഘട്ടത്തിലെ പ്രവര്‍ത്തന റിപോര്‍ട്ടും വൈസ് പ്രസിഡന്റ് വിജാസ് ചിതറ ചാരിറ്റി റിപോര്‍ട്ടും അവതരിപ്പിച്ചു. ട്രെഷറര്‍ അഷ്‌റഫ് കുരിയോട് നന്ദി പ്രകാശിപ്പിച്ചു. കെപിഎസ്‌ജെയുടെ അടുത്ത ഭാരവാഹികളെ മുന്‍ പ്രസിഡന്റും ചെയര്‍മാനും ആയിരുന്ന മുഹമ്മദ് ബൈജു സദസിനു പരിചയപ്പെടുത്തി.
പ്രോഗ്രാം കണ്‍വീനര്‍ മനോജ് മുരളീധരന്‍, കള്‍ച്ചറല്‍ സെക്രട്ടറി സജു രാജന്‍, വനിതാവേദി കണ്‍വീനര്‍ ഷാനി ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി ഫ്രാന്‍സിസ്, ഷമീം മുഹമ്മദ്, മാഹീന്‍ പള്ളിമുക്ക്, ബിബിന്‍, കിഷോര്‍ കുമാര്‍, ഷാബു പോരുവഴി, സോണി ജേക്കബ്, വിജയകുമാര്‍, വനിതാവേദി ജോയിന്റ് കണ്‍വീനര്‍ ബിന്‍സി സജു, സോഫിയ സുനില്‍ മറ്റു അംഗങ്ങളായ ധന്യ കിഷോര്‍, ലിന്‍സി ബിബിന്‍, മിനി സോണി, ഷെറിന്‍ ഷാബു, വിജി വിജയകുമാര്‍, ഷിബിന മാഹീന്‍ എന്നിവര്‍ മറ്റു സാങ്കേതിക സഹായങ്ങള്‍ നല്‍കി.
സഗ്‌ന വിജയകുമാര്‍ ഹിബ അബ്ദുല്‍സലാം എന്നിവരുടെ അവതരണം മുഖ്യ ആകര്‍ഷണമായി. നിക്കായ് സ്‌പോണ്‍സര്‍ ചെയ്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഭാഗ്യ കൂപ്പണിലൂടെ സമ്മാനാര്‍ഹര്‍ക്ക് വിതരണം ചെയ്തു.
ജിദ്ദയിലെ പ്രശസ്ത നൃത്ത അദ്ധ്യാപിക പുഷ്പ സുരേഷ് ക്ലാസിക്കല്‍ ഡാന്‍സിലൂടെ ചിട്ടപ്പെടുത്തിയ അമ്മയുടെ പ്രാധാന്യം അറിയിക്കുന്ന ''അമ്മ' മറ്റു പ്രശസ്തരായ കൊറിയോഗ്രാഫേഴ്‌സ് ജുവി നൗഷി, സലീന മുസാഫിര്‍, ഷാനി ഷാനവാസ്, ധന്യ കിഷോര്‍, ജിയാ അബീഷ്, സോഫിയ സുനില്‍, ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാന്‍സുകള്‍, സെമി ക്ലാസിക്കല്‍ ഡിവോഷണല്‍ ഡാന്‍സ്, കാശ്മീരി ഡാന്‍സ്, വെസ്‌റ്റേണ്‍ ഡാന്‍സ്, അഫ്‌സല്‍ ഹിറ്റ്‌സ്, കിഡ്‌സ് ഡാന്‍സ് മുതലായവ വേദിയില്‍ അരങ്ങേറി. വേണു പിള്ള സംവിധാനം ചെയ്ത് യമുന വേണു ചിട്ടപ്പെടുത്തിയ വയലാര്‍ രാമവര്‍മ്മയുടെ പ്രസിദ്ധമായ പ്രൊക്രൂസ്റ്റസ് എന്ന കവിതയുടെ ന്യത്യാവിഷ്‌കാരം സദസില്‍ ആകര്‍ഷകമായി. പരിപാടിയില്‍ കെപിഎസ്‌ജെയുടെ അംഗങ്ങളായ കുട്ടികളും ജിദ്ദയിലെ മറ്റു നിരവധി കുട്ടികളും പങ്കെടുത്തു. സമാപനത്തില്‍ വനിതാവേദി കണ്‍വീനര്‍ ഷാനി ഷാനവാസ് നന്ദി പറഞ്ഞു.