കുറ്റിക്കാട്ടൂർ:
മാണിയമ്പലം മഹല്ല് കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മറ്റി പുറത്തിറക്കുന്ന വൈവാഹിക ജീവിതം എന്ന പുസ്തകം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മഹല്ല് പരിപാലനത്തെക്കുറിച്ച് അബ്ദുസ്സമദ് പൂക്കോട്ടൂരും കുടുംബ ജീവിതത്തെക്കുറിച്ച് ഡോ.സുലൈമാൻ മേൽപത്തൂരും ലഹരി വിരുദ്ധ പോരാട്ടത്തെക്കുറിച്ച് എക്സൈസ് ഇൻസ്പെക്ടർ വി.പി.ഗിരീഷ്, റഷീദ് പുത്തൂർ മഠം എന്നിവരും ക്ലാസെടുത്തു. മഹല്ല് ഖതീബ് സയ്യിദ് മുഹമ്മദ് മഅശൂഖ് തങ്ങൾ, മഅമൂൻ ഹുദവി വണ്ടൂർ, മഹല്ല് പ്രസിഡണ്ട് എൻ.കെ ജാഫർ, സെക്രട്ടറി കെ എം അഹ്മദ് എന്നിവർ സംസാരിച്ചു.