മലേസ്യന്‍ പ്രധാനമന്ത്രി രാജിവച്ചു

കൊവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമോ എന്ന് ഉറപ്പില്ല.

Update: 2021-08-16 17:00 GMT

ക്വാലലംപുര്‍: 17 മാസത്തെ ഭരണത്തിനൊടുവില്‍ മലേസ്യന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ രാജിവച്ചു. പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തന്റെ മന്ത്രിസഭയോടൊപ്പം രാജിവച്ചതായി മുഹിയുദ്ദീന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ അടുത്ത സര്‍ക്കാര്‍ ആരു രൂപീകരിക്കും എന്നതില്‍ വ്യക്തതയില്ല.


പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതു വരെ കാവല്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസിന്‍ തുടരും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു മുഹിയുദ്ദീന്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരമേറ്റത്. ഭരണകക്ഷിയിലെ മുഖ്യ പാര്‍ട്ടിയായ യുഎംഎന്‍ഒയിലെ ഏതാനും പേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണു പ്രതിസന്ധിയിലായത്. കൊവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമോ എന്ന് ഉറപ്പില്ല. അന്തിമതീരുമാനം രാജാവ് അല്‍ സുല്‍ത്താന്‍ അബ്ദുല്ലയുടേതാണ്.




Tags:    

Similar News