കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നല്ലത് ഒരു സമവായ സ്ഥാനാര്‍ത്ഥിയെന്ന് ശശി തരൂരിനോട് പറഞ്ഞതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സമവായ സ്ഥാനാര്‍ത്ഥിയുണ്ടാവുന്നതാണ് നല്ലതെന്ന് ശശി തരൂരിനോട് താന്‍ പറഞ്ഞതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മുതിര്‍ന്ന നേതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍, മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്നോട്, മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം''- തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ഡോ. തരൂര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ട്ടിയിലെ മാറ്റം പ്രതിനിധികളും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും തീരുമാനിക്കും. ആഹ്വാനങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുക്കുന്നില്ല. അക്കാര്യങ്ങള്‍ ഞാന്‍ കൂട്ടായി എടുക്കും'-അദ്ദേഹം പറഞ്ഞു.