മരുന്ന് ഉപയോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്
കേരളത്തിലെ മരുന്നുകളുടെ പ്രതിശീര്‍ഷ ചെലവ് 2,567 രൂപയാണ്,പ്രതിശീര്‍ഷ ചെലവ് 298 രൂപയുള്ള ബീഹാറിലാണ് ഏറ്റവും കുറഞ്ഞ മരുന്ന് ഉപഭോഗം
ന്യൂഡല്‍ഹി:ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമുള്ള മരുന്നുകളുടെ ഉപയോഗത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.കേരളത്തിലെ മരുന്നുകളുടെ പ്രതിശീര്‍ഷ ചെലവ് 2,567 രൂപയാണ്.പ്രതിശീര്‍ഷ ചെലവ് 298 രൂപയുള്ള ബീഹാറിലാണ് ഏറ്റവും കുറഞ്ഞ മരുന്ന് ഉപഭോഗം.ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യ മന്ത്രാലയം.
കേരളത്തലെ മരുന്ന് ഉപഭോഗത്തില്‍ 88.43 ശതമാനം മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നവയും, 11.57 എണ്ണം കൗണ്ടര്‍ വഴി വാങ്ങുന്നവയാണെന്ന് കേന്ദ്രം അറിയിച്ചു.ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, കേരളം എന്നിവയാണ് ഡോക്ടര്‍മാരുടെ കുറിപ്പടികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഇതിനു വിപരീതമായി, ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ കൗണ്ടര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ അസം, ഉത്തരാഖണ്ഡ്, ബീഹാര്‍, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് മുന്നിലെന്നും കേന്ദ്രം മറുപടി നല്‍കി.