മാളയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു
നേരത്തെ പ്രഖ്യാപിച്ച വാര്‍ഡ് 16 നെയ്തക്കുടി കൂടാതെ ഏഴ്, എട്ട്, ഒന്‍പത്, 10, 11, 14, 15, 17, 20 എന്നീ വാര്‍ഡുകള്‍ കൂടി അതിനിയന്ത്രണ മേഖലകളായി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
മാള: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാള ഗ്രാമപ്പഞ്ചായത്തില്‍ അതിനിയന്ത്രണം ഏര്‍പ്പെടുത്തി. മാളയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകളായി മാറിയിരിക്കയാണ്. നേരത്തെ പ്രഖ്യാപിച്ച വാര്‍ഡ് 16 നെയ്തക്കുടി കൂടാതെ ഏഴ്, എട്ട്, ഒന്‍പത്, 10, 11, 14, 15, 17, 20 എന്നീ വാര്‍ഡുകള്‍ കൂടി അതിനിയന്ത്രണ മേഖലകളായി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മാള ഗ്രാമപ്പഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് ഈ പ്രദേശങ്ങളെ കൂടുതല്‍ ജാഗ്രതയില്‍ ഉള്‍പ്പെടുത്തിയത്.
മാള കോട്ടമുറിയില്‍ കൊവിഡ് സ്ഥിരീകരിച്ച യുവാവ് ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ അടക്കം വന്നു പോയതിനാല്‍ ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അടക്കം നിരീക്ഷണത്തില്‍ ആണ്. സെക്കന്‍ഡറി സമ്പര്‍ക്കത്തില്‍ ഉള്ളവരെ കൂടി കണക്കെടുത്ത് നിരീക്ഷിക്കാനായാണ് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയ്‌മെന്റ് സോണുകളാക്കി മാറ്റിയിരിക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിക്കുന്നത്.