നാളെ നിര്‍ബന്ധമായും സഭയിലെത്തണം; രാജ്യസഭ എംപിമാര്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നാളെ വ്യാഴാഴ്ച രാജ്യസഭയില്‍ നിര്‍ബന്ധമായും ഹാജരാവണമെന്ന് സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ് പാര്‍ലെന്ററി പാര്‍ട്ടി നേതൃത്വം. നാളെ സഭയില്‍ പ്രധാനമായ ചില കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരാനുണ്ടെന്നും അവിടെ പാര്‍ട്ടി നിലപാടിനെ പിന്തുണക്കണമെന്നും കോണ്‍ഗ്രസ്സ് പുറപ്പെടുവിച്ച മൂന്ന് വരി വിപ്പില്‍ പറയുന്നു.
നാളെ രാജ്യസഭയില്‍ വളരെ ഗൗരവമായ ഒരു പ്രശ്‌നം ചര്‍ച്ചയ്ക്ക് വരുന്നുണ്ട്. രാജ്യസഭയിലെ എല്ലാ അംഗങ്ങളും പകല്‍ പതിനൊന്നുമണിക്ക് തന്നെ സഭയിലെത്തണം. സഭ പിരിഞ്ഞശേഷം മാത്രമേ പോകാവൂ. നാളെ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണം- പാര്‍ട്ടി പുറപ്പെടുവിച്ച വിപ്പില്‍ പറയുന്നു.
പന്ത്രണ്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരേയുളള സമരം രാജ്യസഭയില്‍ തുടരുകയാണ്. അതിനെതിരേയായിരിക്കും കോണ്‍ഗ്രസ്സിന്റെ നീക്കമെന്നാണ് കരുതുന്നത്.
ഡിസംബര്‍ 23ന് പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം അവസാനിക്കും.