ഡല്‍ഹി ഛലോ: കര്‍ഷകരുടെ ആവശ്യം പരിഗണിക്കണമെന്ന് രാഹുല്‍ഗാന്ധി

Update: 2020-11-27 17:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ പരിണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ഒരു സര്‍ക്കാരിനും തടയാനാവില്ലെന്നും അദ്ദേഹം  ട്വീറ്റ് ചെയ്തു. .

ഈഗോയും സത്യവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ജയം എല്ലായ്‌പ്പോഴും സത്യത്തിനായിരിക്കുമെന്ന് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍മപ്പെടുത്തി. മോദി സര്‍ക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം. കരിനിയമങ്ങള്‍ പിന്‍വലിക്കണം. ഇതൊരു തുടക്കം മാത്രമാണ്- രാഹുല്‍ പറഞ്ഞു.

താങ്ങുവിലയും ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടും പാസ്സാക്കിയ മൂന്ന് നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങള്‍ അവരുടെ അതിര്‍ത്തികള്‍ അടച്ച് സമരക്കാരെ തടയാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ പിന്‍മാറിയില്ലെന്നു മാത്രമല്ല, അവര്‍ ഡല്‍ഹിയില്‍ കൂടിച്ചേരുകയും ചെയ്തു.

Tags:    

Similar News