തൃശൂര്‍, കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികള്‍ക്ക് പുതിയ പ്രസിഡണ്ടുമാര്‍
ന്യൂഡല്‍ഹി: കോഴിക്കോട്, തൃശൂര്‍ ജില്ലകളിലേക്കുള്ള പുതിയ പ്രസിഡണ്ടുമാരുടെ പട്ടികക്ക് ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി. തൃശൂര്‍ ജില്ലയില്‍ എം പി വിന്‍സന്റും കോഴിക്കോട് ജില്ലയില്‍ യു രാജീവ് മാസ്റ്ററുമാണ് പുതിയ പ്രസിഡണ്ടുമാരാവുക.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഓഫിസാണ് ഈ വിവരം അറിയിച്ചത്.