സ്വച്ഛ് ഭാരത് മിഷന്‍ഃ വയനാട് ജില്ലക്ക് ദേശീയ പുരസ്‌കാരം

Update: 2020-11-16 12:07 GMT

കല്‍പറ്റഃ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനത്തിനുളള ദേശീയ അവാര്‍ഡ് നേട്ടത്തില്‍ വയനാട് ജില്ല. സംസ്ഥാനതലത്തില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളിലും 4+1 എന്ന വിവര വിജ്ഞാന പരിപാടിയിലും പ്രാദേശിക ശുചിത്വം ഉറപ്പുവരുത്തുന്നതിനായുളള മാനദണ്ഡങ്ങള്‍ കൈവരിച്ചതുമാണ് ജില്ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യക്തിഗത ശൗചാലയങ്ങളും അനുബന്ധ വിവര വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയതും ജില്ലയ്ക്ക് നേട്ടമായി. ദേശീയ പുരസ്‌ക്കാരം ലോക ടോയ്‌ലറ്റ് ദിനമായ നവംബര്‍ 19 ന് ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങും.

മാലിന്യ സംസ്‌കരണ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കു ന്നതിന് സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍, വേള്‍ഡ് ബാങ്ക് പെര്‍ഫോര്‍മാന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റ് എന്നീ ധനസഹായം ഉപയോഗപ്പെടുത്തിയതുംപുരസ്‌കാരം ലഭിക്കുന്നതിന് സഹായകമായി. ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയില്‍ വിവിധ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ സേവനം, ഗ്രാമപഞ്ചായ ത്തുകളില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍, ബോട്ടില്‍ ബൂത്തുകള്‍ തുടങ്ങിയവയും സജ്ജമാണ്. മാലിന്യ സംസ്‌കരണ മേഖലയില്‍ വയനാട് ജില്ലയെ 2016 ലാണ് വെളിയിട വിസര്‍ജ്ജന വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്.

Similar News