നിയമസഭ തിരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കും

Update: 2021-03-17 04:11 GMT

തൃശൂര്‍: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പ്രശ്‌ന ബാധിത ബൂത്തുകളുള്‍പ്പെടെ 50 ശതമാനം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കുന്നതിനുള്ള നടപടികളാരംഭിച്ചു. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 1678 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കും.

എല്ലാ ബൂത്തുകളിലെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സിവില്‍ സ്‌റ്റേഷനിലെ പ്ലാനിങ് ഹാളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനിലൂടെ മുഴുവന്‍ ബൂത്തുകളും നിരീക്ഷിക്കും. ബി എസ് എന്‍ എല്‍, അക്ഷയ, കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വെബ് കാസ്റ്റിംഗ് നടപ്പിലാക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം എച്ച് ഹരീഷ്, ജില്ലാ വെബ് കാസ്റ്റിംഗ് നോഡല്‍ ഓഫീസര്‍ എ ഐ ജെയിംസ്, സെക്ഷന്‍ ഇന്‍ ചാര്‍ജ് പി കെ ബിജു മോന്‍, ബി എസ് എന്‍ എല്‍, അക്ഷയ കേന്ദ്രം ഉദ്യോഗസ്ഥര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News