കൊവിഡ് വ്യാപനം; ചായക്കട പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

Update: 2021-08-12 10:16 GMT

കല്‍പറ്റ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ചായക്കട പൂട്ടിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് 14ാം വാര്‍ഡിലെ 14/224 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കട പൂട്ടാനാണ് കലക്ടര്‍ ഉത്തരവിട്ടത്. കടയുടെ പ്രവര്‍ത്തനം 28 ദിവസത്തേയ്ക്ക് നിര്‍ത്തിവെക്കാനാണ് ഉത്തരവ്. ചായക്കട ഉടമ രോഗബാധിതനാകുകയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അമ്പലവയല്‍ എസ്.എച്.ഒ/ സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല. കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഉച്ചയോടെ അധികൃതര്‍ എത്തി കട പൂട്ടിച്ചു.

Similar News