സൈലന്റ് വാലി: 148 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലായി വിജ്ഞാപനം ചെയ്യും

Update: 2021-09-19 01:04 GMT

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖല നിചപ്പെടുത്തി തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലായി വിജ്ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതല്‍ 9.8 കിലോ മീറ്റര്‍ ദൂരം വരെ പരിസ്ഥിതി ലോല മേഖല വ്യാപിച്ച് കിടക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇറക്കിയ കരട് വിജ്ഞാപനം അതേപടി അംഗീകരിച്ചു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അന്തിമ വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയത്. കരട് വിജ്ഞാപനത്തിലുള്ള ആശങ്കകള്‍ പരിഹരിച്ചുവെന്ന് കേരളം വിദഗ്ധ സമിതിയെ അറിയിച്ചു.

Similar News