തൃശൂര്‍: ജില്ലയുടെ കൊവിഡ് പ്രതിരോധ യജ്ഞത്തിലേയ്ക്ക് 4 ലക്ഷം രൂപയുടെ പ്രതിരോധ സാമഗ്രികള്‍ സംഭാവന ചെയ്ത് എല്‍ഐസി. മാസ്ക്കുകള്‍, പി പി ഇ കിറ്റുകള്‍, സാനിറ്റൈസര്‍, ഗ്ലൗസുകള്‍ തുടങ്ങിയ പ്രതിരോധ സാമഗ്രികള്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന് കൈമാറി.
എല്‍ ഐ സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എസ് എസ് റാവു, മാര്‍ക്കറ്റിംഗ് മാനേജര്‍ സുരേഷ് ബാബു, സെയില്‍സ് മാനേജര്‍ മനോജ് മാത്യു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.