ആലപ്പുഴ: ജില്ലയില്‍ 119 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പതു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.39 ശതമാനമാണ്. 159 പേര് രോഗമുക്തരായി. നിലവില്‍ 1449 പേര് ചികിത്സയില്‍ കഴിയുന്നു.