വ്യാപക പ്രളയ സാഹചര്യമില്ല;മഴക്കെടുതി നേരിടാന്‍ എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സജ്ജം:ദുരന്തനിവാരണ അതോറിറ്റി
മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ കരുതിയിരിക്കണമെന്നും അറിയിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാപക പ്രളയ സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.മഴക്കെടുതിയെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും,സ്ഥിതിഗതികള്‍ നേരിടുന്നതിനായി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സജ്ജമാണെന്നും ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ കരുതിയിരിക്കണമെന്നും അറിയിച്ചു.
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.'2018ന് സമാനമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്.കേന്ദ്രസേനകളുടെ ഉള്‍പ്പെടെ സേവനം സര്‍ക്കാര്‍ തേടിക്കഴിഞ്ഞു.അഞ്ച് ദിവസം അടുപ്പിച്ച് കേരളത്തില്‍ പല ജില്ലകളിലും അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് ഓരോ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്,സ്ഥിതിഗതികള്‍ നേരിടുന്നതിനായി ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തുണ്ട്' ശേഖര്‍ കുര്യാക്കോസ് അറിയിച്ചു.