കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന് മാതൃകയായി ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും

Update: 2020-12-05 04:20 GMT

വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിന് വാക്‌സിന്‍ കുത്തിവെക്കാനുള്ള തീരുമാനവുമായി യുഎസിലെ മുന്‍ പ്രസിഡന്റുമാര്‍. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് വാക്‌സിനില്‍ പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്യമായി വാക്‌സിന്‍ കുത്തിവെക്കുമെന്ന് അറിയിച്ചത്.


വാക്സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ടെലിവിഷന്‍ ഷോയിലാണ് വാക്സിന്‍ സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പറഞ്ഞു. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News