മൊഗാദിഷു: സൊമാലിയയില്‍ ഇരുനൂറിലേറെ സായുധസംഘടനയായ അല്‍ഷബാബ് പ്രവര്‍ത്തകരെ സൊമാലി നാഷനല്‍ ആര്‍മി (എസ്എന്‍എ) വധിച്ചതായി സൈന്യം അറിയിച്ചു. മധ്യ സൊമാലിയയിലെ ബുലാബുര്‍ഡെ ജില്ലയില്‍ നടത്തിയ സൈനിക ഓപറേഷനിലായിരുന്നു നടപടി. ബെലേഡ്‌വെയ്ന്‍, ബു ലാബുര്‍ഡെ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലെ ഗതാഗതം തടയാന്‍ പദ്ധതിയിട്ട സായുധരെയാണു സൈന്യം കൊലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമത്തെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ നൈജീരിയ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നു. മൂന്നാഴ്ചയ്ക്കിടെ മധ്യ സൊമാലിയയില്‍ 40ലേറെ ഗ്രാമങ്ങള്‍ അല്‍ഷബാബ് സായുധരില്‍നിന്നു സര്‍ക്കാര്‍ അനുകൂല മിലിഷ്യയുടെ പിന്തുണയുള്ള സോമാലിയന്‍ സേന മോചിപ്പിച്ചു. അഞ്ഞൂറിലേറെ സായുധര്‍ കൊല്ലപ്പെട്ടു. അതേസമയം, സൈനികമുന്നേറ്റം തുടരുമ്പോഴും രാജ്യത്തിന്റെ തെക്ക്, മധ്യ മേഖലകളില്‍ അല്‍ഷബാബ് സായുധരുടെ സാന്നിധ്യം ശക്തമാണ്.